ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ചുമട്ടുതൊഴിലാളിക്ക് മഹ്സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ സമ്മാനം. ഹൈദരാബാദ് സ്വദേശി വെങ്കട്ടയെയാണ് ഭാഗ്യം കടാക്ഷിച്ചത്.
13 വർഷമായി യുഎഇയിൽ താമസിക്കുന്ന വെങ്കട്ട സൂപ്പർമാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യയും നാലു മക്കളുമുണ്ട്.
സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ഭവനവായ്പ അടച്ചുതീർക്കാനും പിന്നീട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണു വെങ്കട്ടയുടെ തീരുമാനം. വെങ്കട്ടയ്ക്ക് ഇതിന് മുൻപ് മൂന്നു നമ്പറുകൾ ഒത്തുവന്ന് 250 ദിർഹം ലഭിച്ചിരുന്നു.