അബുദാബി: കോവിഡിന്റെ മറവിൽ ഗൾഫ് നാടുകളിൽ ജോലി തട്ടിപ്പുകൾ പെരുകുന്നതായി റിപ്പോർട്ടുകൾ .
ദുബായിൽ തന്നെ തട്ടിപ്പിനിരയായത് മുന്നൂറോളം നഴ്സുമാരാണ്. ജോലി വാഗ്ദാനം ലഭിച്ചവർ ഇന്ത്യൻ എംബസിയിയിലോ കോണ്‍സുലേറ്റിന്റെ ബന്ധപെട്ടു നിജസ്ഥിതി അറിയണമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.
മാധ്യമങ്ങളിലൂടെ ജോലി തട്ടിപ്പുകളുടെ ഏറെ വാർത്തകൾ പുറത്തുവന്നിട്ടും ആകർഷകമായ ശന്പള വാഗ്ദാനങ്ങളിൽ കുടുങ്ങി ഗൾഫ് നാടുകളിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോട്ടുകൾ തെളിയിക്കുന്നത്.
നാലു ലക്ഷം രൂപ വരെ ഏജന്റ·ാർക്ക് നൽകി ദുബായിലെത്തി കുടുങ്ങിയ മുന്നൂറോളം നഴ്സുമാർ ഇപ്പോൾ കേരള സർക്കാരിന്റെയും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളുടെയും നടപടികൾ കാത്തു കിടക്കുന്നതാണ് ഏറ്റവും അവസാനത്തെ വാർത്തയായിരിക്കുന്നത്.
മാർച്ച് 9 നു എത്തിയ സംഘത്തിലെ ബഹുഭൂരിപക്ഷവും ഇന്നും പണം തിരികെ ലഭിക്കാതെയും ജോലി ലഭിക്കാതെയും അലയുകയാണ്.
പണം ചോദിച്ചവർക്കു ഭീഷണിയാണ് ഏജന്റ·ാരുടെ അടുത്ത് നിന്നും ലഭിക്കുന്നതെന്ന് നഴ്സുമാർ പരാതിയിൽ പറയുന്നു. പ
ലരും സ്വന്ത നിലയിൽ ജോലി കണ്ടെത്തി. പണം വാങ്ങി കബളിപ്പിച്ച ഏജൻസിക്കെതിരെ മുഖ്യമത്രിക്കു വരെ പരാതി നൽകി കഴിയുകയാണ് വഞ്ചിക്കപ്പെട്ട നഴ്സുമാർ.
യുഎഇയിലെ വൻകിട കന്പനികളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തു കാശു പിടുങ്ങുന്ന സംഭവങ്ങൾ വർധിച്ചു വരുകയാണ്.
ലിങ്ക്ഡ് ഇൻ പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ജോലി തേടുന്നവരുടെ മൊബൈൽ നന്പറുകളും ഇമെയിൽ വിലാസവും സംഘടിപ്പിച്ചാണ് തട്ടിപ്പുകൾക്ക് കളമൊരുക്കുന്നത്.
ജോലി തേടുന്നവരുടെ അഭിരുചികൾക്കു അനുസൃതമായ ജോലികൾ വാഗ്ദാനം ചെയുന്ന ഏജൻസികൾ പ്രോസസിംഗ് ചാർജ് ഇനത്തിലാണ് ആദ്യ തുക വാങ്ങുന്നത്.
കെണിയിൽ വീഴുന്നവരിൽ നിന്നും കൂടുതൽ വാങ്ങുകയാണ് കബളിപ്പിക്കലിന്റെ രീതി.
പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റിന്റെ കീഴിലുള്ള പിബി എസ് കെ വഴി പരിശോധിക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ് കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ എംബസ്സി, കോണ്‍സുലേറ്റ് അധികൃതർ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാർഥികളെ അറിയിക്കും.
[email protected], [email protected] എന്ന ഇ-മെയിൽ വിലാസങ്ങളിൽ വഴിയും ബന്ധപ്പെടാം.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള