ഇതാവണമെടാ രാജാവ്;മണ്ണില്‍ പൂഴ്ന്നു പോയ ട്രക്ക് സ്വന്തം ആഡംബരക്കാറില്‍ കെട്ടിവലിയ്ക്കുന്ന ദുബായ് കിരീടാവകാശി;വീഡിയോ വൈറല്‍

600EEപ്രജാ സേവകനാണ് രാജാവ് എന്നാണ് വയ്പ്പ്. എന്നാല്‍ ഇക്കാലത്തെ രാജാക്കന്മാര്‍ കഷ്ടപ്പെടുന്ന പ്രജകളെ കണ്ടില്ലെന്നു നടിച്ച് സുഖസുഷുപ്തിയിലാണ്ടു ജീവിക്കുന്നവരാണ്. പിന്നെ എണ്ണപ്പണത്താല്‍ സുഖിക്കുന്ന അറബ് രാജാക്കന്മാരുടെ കാര്യം പറയണോ. എന്നാല്‍ താന്‍ ഇതില്‍ നിന്നും ഒരല്‍പം വ്യത്യസ്ഥനാണെന്നു കാണിച്ചുതരികയാണ്. ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും.

മണ്ണില്‍ പൂഴ്ന്നുപോയ ട്രക്ക് ഉയര്‍ത്താന്‍ തന്റെ മെഴ്‌സിഡസ് കാര്‍ വിട്ടുകൊടുത്താണ് രാജകുമാരന്‍ യഥാര്‍ഥ രാജഗുണം കാണിച്ചത്. മണ്ണില്‍ പൂഴ്ന്നുപോയ ട്രക്കിന് അവഗണിച്ച് അദ്ദേഹത്തിന് യാത്ര തുടരാവുമായിരുന്നിട്ടും ട്രക്ക് കെട്ടിവലിച്ച് കയറ്റാനുള്ള ഉദ്യമത്തില്‍ പങ്കാളിയാകാനായിരുന്നു ഹംദാന്‍ രാജകുമാരനു താത്പര്യം. തന്റെ മെഴ്‌സിഡസ് ആഡംബര വാഹനവും ട്രക്ക് കെട്ടിവലിക്കാന്‍ രാജകുമാരന്‍ വിട്ടുകൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

മെഴ്‌സിഡസ് എംഎംജി ജി63 വാഹനത്തിലാണ് രാജകുമാരന്‍ യാത്ര ചെയ്തിരുന്നത്. മണ്ണില്‍ പൂണ്ട ട്രക്ക് വലിച്ചുകയറ്റുന്നതിനായി ട്രക്കിലെ ലോഡ് കുറച്ചൊഴിവാക്കേണ്ടിവന്നു. മറ്റു വാഹനങ്ങളും കൂടി ചേര്‍ന്നതോടെ, ട്രക്ക് പെട്ടെന്ന് വലിച്ചുകയറ്റാനായി.ഡ്രൈവിംഗില്‍ വലിയ കമ്പമുള്ള ഹംദാന്‍, മികച്ച ഡ്രൈവറും സ്‌കൈ ഡൈവറും കൂടിയാണ്. കവിതാ രചനയും ശീലമായുമുണ്ട്. റംദാന്‍ ദുബായിയുടെ ഭരണാധികാരിയായി മാറുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ് ദുബായ് നിവാസികള്‍.

Related posts