ദുബായ്: മൂന്നു വർഷത്തിനുള്ളിൽ 2599 വ്യാജ പാസ്പോർട്ടുകൾ പിടിച്ചെടുത്തതായി ദുബായ് ജിഡിആർഎഫ്എ വെളിപ്പെടുത്തി.
സംശയം തോന്നി വിശദമായി പരിശോധിച്ച 60622 പാസ്പോർട്ടുകളിൽ നിന്നാണ് ഇത്രയധികം വ്യാജ നിർമിത പാസ്പോർട്ട് പിടിച്ചെടുത്തത്.
ദശലക്ഷക്കണക്കിനു യാത്രക്കാർ വന്നു പോകുന്ന ദുബായ് വിമാനത്താവളത്തിൽ ഏതെങ്കിലും ഒരു പാസ്പോർട്ടിന്റെ കാര്യത്തിൽ സംശയം തോന്നിയാൽ വെറും 15 സെക്കൻഡുകൾ കൊണ്ട് അത് വ്യാജമാണോ എന്ന് തിരിച്ചറിയുന്ന സംവിധാനം ജെഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിൽ ഉണ്ടെന്നു അധികൃതർ വെളിപ്പെടുത്തി.
എല്ലാ രാജ്യങ്ങളിലെയും പാസ്പോർട്ടുകളിൽ അടങ്ങിയിരിക്കുന്ന സുരക്ഷാ ഘടകങ്ങളെയും പരിശോധനക്ക് വിധേയമാക്കിയാകും വ്യാജന്മാരെ കണ്ടെത്തുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള