മലപ്പുറം: ദുബായിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ചത്.
വേങ്ങരയിലെ പണി പൂര്‍ത്തിയാകാനിരുന്ന വീട്ടിലാണ് മൃതദേഹം എത്തിച്ചത്. രാവിലെ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചെങ്കിലും പത്തോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.
പത്തരയോടെ വേങ്ങരയിലെ വീട്ടിലെത്തിച്ചു. അല്പസമയത്തിനകം തറവാട്ടുവളപ്പില്‍ ഇരുവരുടെയും സംസ്കാരം നടക്കും.
ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. പുക ശ്വസിച്ചാണ് മരണം.