യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൾ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഹംദാൻ ആൽ നഹ്യാനാണ് വരൻ. ഓഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
വിവാഹവാർത്ത പുറത്തായതോടെ വരനും വധുവിനും ആശംസകളർപ്പിച്ച് പ്രമുഖരടക്കം നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിവാഹം എവിടെ വച്ചാകും നടക്കുകയെന്നത് അവ്യക്തമാണ്.