ലോകത്തെ പ്രമുഖ ഇലക്ട്രിക് കാറായ ലൂസിഡ് എയർ ഇലക്ട്രിക്കൽ കാർ അടുത്ത വർഷം സൗദി വിപണിയിൽ ഇറങ്ങുമെന്ന് ലൂസിഡ് എയർ ഗ്ലോബൽ ഓപറേഷൻ മാനേജിംഗ് ഡയറക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു.
അതിവേഗ ചാർജിംഗ് സംവിധാനമുള്ള ലൂയിഡ് എയർ കാർ ഒറ്റത്തവണ ചാർജിൽ 520 മൈൽ വരെ യാത്ര ചെയ്യാൻ പറ്റുന്ന ആഡംബര കാറാണ്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറുകൾ സൗദി വിപണിയിൽ എത്തിക്കാനാണ് ലൂയിഡ് കന്പനി ഉദ്ദേശിക്കുന്നത്. 80,000 ഡോളറാണ് ഒരു കാറിന്റെ വില. എകദേശം 63 ലക്ഷം രൂപ വില വരും.