സംഘടനയായാലും, സാമൂഹ്യ വിഷയങ്ങളിലായാലും ഞാന്‍ എന്റെ കാര്യം തുറന്ന് പറയും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാന്‍ പറയാറുണ്ട്.
ചിലര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുമോ, അവസരം നഷ്ടമാകുമോ എന്നൊക്കെ ഭയമുണ്ട്. ഞാന്‍ സ്റ്റുഡിയോയിലൊക്കെ എന്ത് കാര്യമുണ്ടായാലും തുറന്ന് പറയും.
ആദ്യമൊക്കെ അവള്‍ക്ക് അഹങ്കാരമാണെന്ന് പറയും. പിന്നീടാണ് അത് ആ സ്ത്രീയുടെ പ്രകൃതമാണെന്ന് മനസിലാവുക.
നമ്മള് ചെയ്യുന്ന ജോലിയില്‍ മികച്ചതാണെങ്കില്‍ മുന്നോട്ട് പോകുന്തോറും പ്രതികരിക്കാനുള്ള സ്പേസ് കൂടുതലായി ലഭിക്കും.
എനിക്ക് പ്രതികരിക്കാതിരുന്നില്ലെങ്കില്‍ വലിയ കുറ്റബോധം തോന്നും. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇതിനൊരു മറുപടി നല്‍കാത്തത് ഭയപ്പെടുന്നത് പോലെയല്ലേ, എന്തിനാണ് നമ്മള് ഭയപ്പെടുന്നത്.
തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള് ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. -ഭാഗ്യലക്ഷ്മി