ദുബായ് പോലീസിന്റെ ഗ്യാരേജിലുള്ള സൂപ്പർ കാറുകളുടെ എണ്ണം ആരേയും അതിശയിപ്പിക്കുന്നതാണ്.
ആസ്റ്റൺ മാർട്ടിൻ വൺ-774, ഔഡി ആർ8, ബെന്റിലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6, ഷെവർലെ കമാറോ, ഫെരാരി എഫ്എഫ്, ഫോർഡ് മസ്താങ്, ലംബോർഗ്നി അവന്റഡോർ, മെക്ലാറൻ എംപി4-12സി, മെഴ്സിഡസ് ബെൻസ് എസ്എൽ63 എഎംജി, നിസാൻ ജിടിആർ തുടങ്ങി നിരവധി സൂപ്പർ കാറുകൾ ദുബായ് പോലീസിനുണ്ട്.
കള്ളന്മാരെ ചേയ്സ് ചെയ്യാനാണ് ഈ കാറുകൾ എന്നു കരുതിയാൽ തെറ്റി. വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പോലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്.
ഈ കാറുകളിൽ കയറണമെന്ന് ആഗ്രഹിച്ച ഒരു ഒന്‍പതു വയസുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്.
ഏഷ്യക്കാരനായ ലൂക്കാസ് ലി ചാവോ എന്ന കുട്ടിയുടെ അച്ഛനാണ് ആഗ്രഹം പോലീസിനെ അറിയിച്ചത്.
വൈകാതെ കുട്ടിക്ക് ചേരുന്ന പോലീസ് യൂണിഫോമും കളിപ്പാട്ടങ്ങളുമായി പോലീസ് വീട്ടിലെത്തുകയായിരുന്നു.
ടൂറിസം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലൂക്കാസ് ലി ചാവോയെ ദുബായിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലെല്ലാം കൊണ്ടുപോയി.