കോട്ടയം: താറാവുമുട്ട വില 15 രൂപ കടന്നു. നാട്ടില്‍ താറാവുകൃഷി കുറഞ്ഞതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് മുട്ട എത്തുന്നത്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വേനലില്‍ പക്ഷിപ്പനി പതിവായതോടെ താറാവുകൃഷി പാലക്കാട്ടേക്കും തമിഴ്നാട്ടിലേക്കും കുടിയേറി. കൂടാതെ തീറ്റവില താങ്ങാനാവുന്നതുമില്ല.
കായലും തോടും മലിനമായതാണ് വേനലില്‍ പകര്‍ച്ചവ്യാധിക്കു കാരണമെന്നതിനാലാണ് താറാവുകളെ ലോറിയില്‍ കയറ്റി കര്‍ഷകര്‍ മറ്റിടങ്ങളിലേക്കു പോകുന്നത്.
പാലക്കാടന്‍ പാടങ്ങളിലും ജലശേഖരങ്ങളിലും തീറ്റ സുലഭമാണ്. മുന്‍വര്‍ഷങ്ങളില്‍ രോഗം ബാധിച്ചു ചത്തതും കൊന്നൊടുക്കിയതുമായ താറാവുകള്‍ക്ക് നയാപൈസ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
താറാവു മുട്ടവില വര്‍ധിച്ചതോടെ മുട്ടക്കറിക്കും ഓംലറ്റിനും വില ഉയര്‍ന്നു.