ഹരിപ്പാട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താറാവ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും താറാവുകൃഷിയെ സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ഐക്യ താറാവ് കര്‍ഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 മാര്‍ച്ച് വരെ താറാവുകൃഷിയും ഉത്പാദനവും വിപണനവും നിര്‍ത്തിവയ്ക്കണമെന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. ശിപാര്‍ശയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും തലവേദനവന്നാല്‍ ചികിത്സിക്കുകയാണ് വേണ്ടത് അല്ലാതെ തലവെട്ടിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ കര്‍ഷക സംഘം പ്രസിഡന്റ് അഡ്വ. ബി. രാജശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, കെ.സാമുവല്‍, മനോജ് അമ്പലപ്പുഴ, കെ.ജെ. കുട്ടപ്പന്, ബിജു വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.