എന്തൊരു ക്രൂരത;  റോഡിൽ നിൽക്കുകയായിരുന്ന  താറാവ് കൂട്ടത്തിലേക്ക്  കാർ ഓടിച്ചു കയറ്റി; 250 താറാവുകൾ ചത്തു; കേസെടുത്ത് പോലീസ്


മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ റോ​ഡി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന താ​റാ​വി​ൻ കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റ്റി നി​രവ​ധി താ​റാ​വു​ക​ളെ കൊ​ന്ന​താ​യി പ​രാ​തി. പ​ള​ളി​പ്പാ​ട് ചൊ​വ്വാ​ലി​ല്‍ ഇ​മാ​നു​വ​ല്‍​ ഹൗ​സി​ല്‍ സി.​ഒ.​വ​ര്‍​ഗീ​സി​ന്‍റെ (​കു​ഞ്ഞു​മോ​ന്‍) 250 താ​റാ​വു​ക​ളെയാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.​

കു​ഞ്ഞു​മോ​ന്‍ അ​യ്യാ​യി​ര​ം താ​റാ​വു​ക​ളെ ചെ​ന്നി​ത്ത​ല ഒ​ന്നാം ബ്ലോ​ക്കി​ല്‍ പാ​ട​ത്ത് വി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ള്‍ പാ​ട​ത്തി​നു സ​മീ​പ​മു​ള​ള വ​ഴി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​യ​ല്‍ വാ​സി താ​റാ​വി​ന്‍ കു​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

നി​ര​വ​ധി താ​റാ​വു​ക​ള്‍​ക്കു പ​രി​ക്കേ​റ്റി​ട്ടി​ട്ടു​മു​ണ്ട്.​ ച​ത്ത കു​റേ താ​റാ​വു​ക​ള്‍ വെ​ള​ള​ത്തി​ല്‍ ഒ ​ഴു​കി​പ്പോയ​താ​യും കു​ഞ്ഞു​മോ​ന്‍ പ​റ​യു​ന്നു. ചെ​ന്നി​ത്ത​ല​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ താ​റാ​വു​ക​ളു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി.ഇ​തു സം​ബ​ന്ധി​ച്ച് ചെ​ന്നി​ത്ത​ല കോ​ട്ട​പ്പു​റ​ത്ത് അ​നി​യ​ല്‍ എ​ന്നു വിളി​ക്കു​ന്ന വ​ര്‍​ഗീ​സ് മാ​പ്പി​ള​യെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.​

ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത് താ​റാ​വ് കൃ​ഷി​ ന​ട​ത്തു​ന്ന കു​ഞ്ഞു​മോ​ന്‍ ലോ​ക്ഡൗ​ണ്‍ മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ടി​യി​രി​ക്കു​മ്പോ​ഴാ​ണ് ഈ വിഷമഘട്ടം സംഭ വിച്ചിരിക്കുന്നത്.

Related posts

Leave a Comment