ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രംഗത്ത്.
മോദി ഭരണകൂടം “താറാവുകൾക്കൊപ്പം കളിച്ചോളൂ, എന്നാല്‍ വട്ടപൂജ്യമായിപ്പോകരുത്’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍, രാഷ്ട്രീയ യജമാനൻമാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സിബലിന്റെ വിമർശനം.