എ​ന്താ സ്‌​പെ​ഷ്യ​ല്‍? താ​റാ​വ് ത​ല എ​ടു​ക്ക​ട്ടെ …സ്റ്റ​ഫ്ഡ് ഡ​ക്ക് നെ​ക്കിന്‍റെ വില കേട്ടാൽ ഞെട്ടും! കിടിലൻ സ്വാദും പോഷക സമൃദ്ധവും


ല​ണ്ടി​നി​ലെ ഒ​രു ആ​ഢം​ബ​ര ഹോ​ട്ട​ലി​ലെ ഒ​രു ആ​ഢം​ബ​ര മെ​നു ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. സ്റ്റ​ഫ്ഡ് ഡ​ക്ക് നെ​ക്ക എ​ന്നാ​ണ് മെ​നു​വി​ന്‍റെ പേ​ര്. പേര് കേട്ട് അത്ഭുതപ്പെടെണ്ട. താ​റാ​വി​ന്‌റെ ത​ല​യും ക​ഴു​ത്തും അ​താ​ണ് സം​ഭ​വം.

ഒ​ന്നും ര​ണ്ടും രൂ​പ​യ​ല്ല

ഇ​താ​ണോ സം​ഭ​വം എ​ന്ന് മു​ഖം ചു​ളി​ക്കേ​ണ്ട. വി​ല​യെ​ത്ര​യാ​ണെ​ന്ന് കേ​ള്‍​ക്ക​ണോ? 18 പൗ​ണ്ട്. അ​താ​യ​ത് 1814 രൂ​പ. അ​പ്പോ​ള്‍ സം​ഭ​വം നി​സാ​ര​ക്കാ​ര​നാ​ണോ?​

അ​ല്ലാ​ന്നു തോ​ന്നു​ന്ന​ല്ലേ.​എ​ന്താ​യാ​ലും മെ​നു ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.ഹൈ​ബ​യ​റി​യി​ലെ വെ​സ്റ്റേ​ണ്‍​സ് ലോ​ണ്‍​ട്രി എ​ന്ന ഹേട്ടലാണ് അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ മെ​നു​വി​ന്‍റെ ചി​ത്ര​മ​ട​ക്കം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

പോ​ഷ​ക സ​മൃ​ദ്ധം
ചി​ത്ര​ത്തി​ല്‍ താ​റാ​വിന്‍റെ ത​ല​മുതൽ കഴുത്തുവരെയുള്ള ഭാഗം കാണാം.കഴുത്തിന്‍റെ ഭാഗത്തിനടിയൽ ഒ​രു ച​ര​ട് ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നതും കാ​ണാം.​

ചു​മ്മാ ത​ല​യും ക​ഴു​ത്തു​മ​ല്ല അ​തി​നു​ള്ളി​ല്‍ ടേ​ണി​പ്‌​സ് എ​ന്ന കി​ഴ​ങ്ങും പ​യ​റും നി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് കൂ​ടി ചി​ത്ര​ത്തോ​ടൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

വെ​സ്റ്റേ​ണ്‍ ലോ​ണ്‍​ട്രി ‘#beaktofeed’ എ​ന്നെ​ഴു​തി​യ പോ​സ്റ്റി​ല്‍ ഹോ​ട്ട​ലി​ലെ മു​ഴു​വ​ന്‍ മെ​നു​വും കാ​ണു​ന്ന​തിു​ള്ള അ​വ​സ​ര​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

സ്‌​മോ​ക്ക്ഡ് ഈ​ല്‍, റി​ക്കോ​ട്ട ഗ്നോ​ച്ചി, ലോ​ബ്‌​സ്റ്റ​ര്‍, മ​ത്തി, എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment