കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താത്കാലികമായി തൊഴിൽ വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് .
ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വീസ നൽകൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ കുവൈറ്റിൽ പ്രവേശിക്കാൻ അനുവാദം നല്‍കിയത് വിദേശികള്‍ക്ക് ആശ്വാസമായി.
നിലവിൽ രാജ്യത്ത് വിവിധ മേഖലകളിൽ തൊഴിലാളികളുടെ വൻ ക്ഷാമമാണുള്ളത്. നിർമാണ മേഖലയിലടക്കം തൊഴിലാളികളുടെ ആവശ്യമുണ്ട്. കോവിഡിനുശേഷം കഫ്റ്റീരിയ അടക്കമുള്ള കടകൾ, വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവർമാർ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ വൻ ആവശ്യമുണ്ട്.
എൻജിനീയറിംഗ് അടക്കമുള്ള പ്രഫഷനൽ മേഖലയിലും ജോലിക്കാരെ ആവശ്യമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ളവരാണ് നാട്ടിലേക്ക് തിരിച്ചുപോയതും നിരവധി കമ്പിനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ