വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ രാ​ഷ്ട്രീ​യ​യ​വ​ത്ക​രി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി റോ ​മു​ൻ മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മു​ൻ മേ​ധാ​വി. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്ക​രു​തെ​ന്നും ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് മു​ൻ മേ​ധാ​വി എ.​എ​സ്. ദു​ല​ത് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ “250 ​ഭീ​ക​ര​രെ വ​ധി​ച്ച​തി​ന്‍റെ’ ക്രെ​ഡി​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ന​ൽ​കി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ദു​ല​തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദേ​ശ​സു​ര​ക്ഷ​യു​ടെ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം പാ​ടി​ല്ല. രാ​ഷ്ട്രീ​യ​ത്തി​നോ തെ​ര​ഞ്ഞെ​ടു​പ്പി​നോ വേ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല- ദു​ല​ത് എ​ൻ​ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ അ​പേ​ക്ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭീ​ക​ര​വാ​ദ​ത്തെ കൈ​കാ​ര്യം ചെ​യ്തു പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​ക​ള​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ദു​ല​ത് പ​റ​ഞ്ഞി​രു​ന്നു. കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​നു സൈ​നി​ക ന​ട​പ​ടി പ​രി​ഹാ​ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ത​കി​ടം​മ​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts