ഹിന്ദി ചിത്രത്തിനു വേണ്ടി ദുൽഖർ സൽമാൻ ക്രിക്കറ്റ് പരിശീലനം നടത്തുന്നു. അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടർ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന സിനിമയ്ക്കു വേണ്ടിയാണ് ദുൽഖർ സൽമാൻ ക്രിക്കറ്റ് പരിശീലിക്കുന്നത്. 1983ൽ ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യ നേടിയ സമയത്ത് ജനിച്ച സോയ എന്ന പെൺകുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.
ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരിക്കുമിത്. സോനം കപൂറാണ് ചിത്രത്തിൽ നായികയാകുന്നത്. ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാൻ ജൂൺ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.