ചാര്‍ളിയെന്ന സിനിമയ്ക്കൊപ്പം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സ്ഥലമായി മാറി മീശപ്പുലി മലയും. സിനിമയ്ക്കൊപ്പം മീശപ്പുലിമലയും ഹിറ്റായതോടെ അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടി. ഇതോടെ പരിസ്ഥിതി പ്രശ്നങ്ങളടക്കമുള്ള പലതും വാര്‍ത്തകളില്‍ ഇടം തേടി.
സിനിമ ഇറങ്ങിയപ്പോള്‍ ലഭിച്ചതിലധികം സ്വീകരണമാണ് മീശപ്പുലിമലയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോയെന്ന ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗാണ് ട്രോളേഴ്സിന്റെ ഇപ്പോഴത്തെ പ്രധാന ഇരകളില്‍ ഒന്ന്. മീശപ്പുലിമലയെ നശിപ്പിക്കരുതെന്ന ദുല്‍ഖറിന്റെ അഭ്യര്‍ഥനയ്ക്കും ട്രോളന്മാര് പണികൊടുത്തിട്ടുണ്ട്. നേരത്തെ ഓര്‍ഡിനറിയെന്ന സിനിമയിറങ്ങിയപ്പോള്‍ ഗവിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരുന്നു. പക്ഷെ ട്രോളുകള്‍ കുറവായിരുന്നു.