തന്റെ ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കവേ പൊതുവേദിയിൽ ദുൽഖർ സൽമാൻ വികാരഭരിതനായി. ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ തിയറ്ററിൽ നിറഞ്ഞ സദസിൽ മുന്നേറിയിരുന്നു.
സിനിമയുടെ വൻ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍ ദുൽഖറിന്റെ ശബ്ദമിടറി.
കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണെന്നും ഇതേപ്പറ്റി പറയുമ്പോള്‍ തന്നെ താൻ ഇമോഷണലാവുകയാണെന്നും ദുൽഖർ പറഞ്ഞു.
തന്നെ സംബന്ധിച്ച് ഈ സിനിമ വളരെ സ്പെഷലാണെന്നും സംവിധായകന് ദേസിങ് പെരിയസാമിയിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.
അണിയറ പ്രവർത്തകരുടെയെല്ലാം ആത്മാർഥമായ പ്രവർത്തനം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സംവിധായകന്റെ മികവിനാൽ സിനിമ വര്‍ക്കൗട്ടാകുകയായിരുന്നു. -ദുല്‍ഖര്‍ പറഞ്ഞു.