ജന്മദിനം ആഘോഷിക്കുവാനൊരുങ്ങുന്ന മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് ബോളിവുഡിൽ നിന്നുമൊരു സ്നേഹ സമ്മാനം. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാന്റെ സംവിധായകൻ ആകർഷ് ഖുറാനെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള വാൻ ദുൽഖറിന് സമ്മാനമായി നൽകിയത്.
ചിത്രത്തിൽ ദുൽഖർ സഹതാരങ്ങളായ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവർക്കൊപ്പം സഞ്ചരിക്കുന്നത് ഈ വാനിലാണ്. ദുൽഖർ വളരെയധികം സഞ്ചരിച്ചതാണ് ഈ വാനിൽ അതുകൊണ്ടാണ് ഈ വാഹനം നൽകുവാൻ താൻ തീരുമാനിച്ചതെന്ന് ആകർഷ് പറഞ്ഞു.
മാത്രമല്ല ഏറെ ഓടി തളർന്ന് ഈ വാഹനത്തിന് പുതുജീവൻ നൽകുവാൻ ദുൽഖറിനുള്ളിലെ വാഹനപ്രേമിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.