വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാലിന് നന്ദി പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. എട്ടാം വിവാഹവാഷികമാണ് ഇരുവരും ആഘോഷിക്കുന്നത്.
“എട്ട് വർഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ?. ഇത്രെയും നാൾ എനിക്കൊപ്പം നിന്നതിന് നന്ദി. അമ്മയായതിന്, അമ്മായിയായതിന്, അമ്മുവായതിന്..അത്രമേൽ ഞാൻ സ്നേഹിക്കുന്നു. മികച്ച മനുഷ്യനാകാൻ നീയെനിക്ക് പ്രോത്സാഹനം നൽകി’. ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചു.
2011 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. മറിയം അമീറ സൽമാൻ എന്നാണ് ഇരുവരുടെയും മകളുടെ പേര്.