അഭിനയമികവിന്റെയും ആരാധകരുടെ എണ്ണത്തിന്റെയും കാര്യത്തില്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചതെന്ന സംശയം വളരെനാളായി മലയാള സിനിമാലോകത്ത് നിറഞ്ഞുനില്ക്കുന്ന ഒന്നാണ്. മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാന്റെ കടന്നുവരവും വേരുറപ്പിക്കലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. മോഹന്‍ലാലിന്റെ മകന് പ്രണവ് എപ്പോള്‍ കടന്നുവരും എന്നത് മാത്രമായിരുന്നു അവര്‍ കാത്തിരുന്നത്. ഇപ്പോഴിതാ ആദം എന്ന ജിത്തു ജോസഫ് സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് പ്രണവ് കാലെടുത്തുവച്ചിരിക്കുന്നു. പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ പൂജ നടന്ന ദിവസം തന്നെ ജൂനിയര്‍ മോഹന്‍ലാലിന് ആശംസകളുമായി രംഗത്തെത്തിയത് ജൂനിയര്‍ മമ്മൂട്ടിയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ജൂനിയര്‍ മമ്മൂട്ടി, ജൂനിയര്‍ മോഹന്‍ലാല്‍ എന്നിവരുടെയെല്ലാം ആരാധകര്‍ക്ക് സന്തോഷം പകരുന്ന കാര്യമായി മാറിയിരിക്കുകയാണ് ദുല്‍ഖറിന്റെ ഈ പോസ്റ്റ്. എന്റെ പ്രിയപ്പെട്ട അപ്പുവിന് എല്ലാ ആശംസകളും നേരുന്നു. എനിക്കറിയാം എത്ര കഷ്ടപ്പെട്ടാണ് അവന് ഈ സിനിമയ്ക്ക് വേണ്ടി പ്രയത്നിക്കുന്നതെന്ന്. ഇത് എല്ലാവര്ക്കും വിരുന്നായിരിക്കും. ഞങ്ങള്‍ എല്ലാവര്ക്കും അറിയാം, അപ്പു തകര്‍ക്കുമെന്ന്’- ദുല്‍ഖര്‍ കുറിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് ചിത്രത്തിന്റെ പൂജ നടന്നു. അതോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി.