സുകുമാരക്കുറുപ്പ് എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാകുന്നുവെന്നാണ് പുതിയ വാർത്ത. ടൈറ്റിൽ റോളിലെത്തുന്നത് മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും. ദുൽഖർ തന്നെയാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററും താരം പങ്കുവയ്ക്കുന്നു.
ദുൽഖറിന്റെ കന്നിച്ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം ഒരുക്കുന്നത്. സെക്കൻഡ് ഷോയുടെ ചിത്രീകരണ സമയത്ത് തങ്ങൾ ഈ കഥയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ദുൽഖർ പറയുന്നു. 2018 ആദ്യം ചിത്രീകരണം ആരംഭിക്കും. സുകുമാരക്കുറുപ്പ് ആകുന്നതിന്റെ ത്രില്ലിലാണ് താനെന്നും ദുൽഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ്: