സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരപുത്രിയാണ് നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കർ. കല്യാണിയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ നടന് ദുല്‍ഖര്‍ സല്‍മാനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
അതൊരു സ്വപ്നമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖറിനൊപ്പമുളള ചിത്രം കല്യാണി പങ്കുവച്ചത്. ജോഡി കൊളളാമെന്നും ഇവരെ വച്ച് പുത്തന്‍ ചിത്രം വന്നാല്‍ പൊളിക്കുമെന്നുമാണ് കമന്റുകള്‍.
ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടനെ തന്നെ സംഭവിക്കുമെന്ന് പ്രവചിക്കുന്നവരും ചുരുക്കമല്ല. മോഹന്‍ലാല്‍- ജോഷി ചിത്രം റമ്പാനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി. വിദേശത്ത് ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് നര്‍ത്തകി കൂടിയായ കല്യാണി സിനിമയിലേക്ക് എത്തുന്നത്.