വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്ത് ചലച്ചിത്രപ്രേമികളുടെ മനംകവരുന്പോഴും തന്നെ അലട്ടുന്ന ഒരു പ്രശ്നത്തെപ്പറ്റി മനസുതുറക്കുകയാണ് ദുൽഖർ സൽമാൻ. ഇന്റിമേറ്റ് രംഗങ്ങളിലൊക്കെ ഇഴുകിച്ചേർന്നഭിനയിക്കാൻ ഇപ്പോഴും ഇത്തിരി ബുദ്ധിമുട്ടാണെന്നാണ് ദുൽഖർ പറയുന്നത്. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്പോൾ തനിക്ക് കൈവിറയ്ക്കുമെന്നും ദുൽഖർ പറയുന്നു.
ഒരു അഭിമുഖത്തിലാണ് ദുൽഖർ ഇങ്ങനെ വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ പ്രശ്നമല്ല പക്ഷെ കാമറയ്ക്കുമുന്നിൽ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്പോൾ പ്രയാസം തോന്നും. ഇപ്പോൾ ഇക്കാര്യത്തിൽ കുറെയേറെ മാറ്റം വന്നിട്ടുണ്ടെങ്കിലും പൂർണമായി മാറി എന്നു പറയാനും പറ്റില്ല- ദുൽഖർ പറയുന്നു.
ഹിന്ദി ചിത്രത്തിൽ സോനം കപൂറിനൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ താൻ ലജ്ജാലുവായിപ്പോയെന്നും ദുൽഖർ പറയുന്നു. താരപദവി എന്നതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും താനൊരു താരമാണോയെന്ന് അറിയില്ലെന്നും ദുൽഖർ സൽമാൻ പറയുന്നു.