കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണ് ഞാൻ. എന്നെയും ഷാരൂഖിനെയും താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
വീർസാരയിലെ ഷാരൂഖിന്റെ അഭിനയവുമായി സീതാരാമിലെ എന്റെ അഭിനയം ചിലർ താരതമ്യം ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന് എപ്പോഴും ഒരു പ്രചോദനമാണ്.
കരിയറിനെ കുറിച്ച് എനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്.
ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകൂ. -ദുല്‍ഖര്‍ സല്മാന്