അമൽ നീരദിന്റെ കോമ്രേഡ് ഇൻ അമേരിക്ക തീയറ്ററുകളിൽ ആഘോഷമായി എത്തിയതിനു പിന്നാലെ ദുൽഖർ സൽമാന് ഇരട്ടിമധുരമായി മറ്റൊരു വിശേഷം കൂടി. ദുൽഖറിനും ഭാര്യ അമാനും പെണ്‍കുഞ്ഞ് ജനിച്ചു. തന്റെ ഫേസ്ബുക്ക് പേജുവഴി താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. “ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നുമൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലമായിരിക്കുന്നു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു..’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത്.
ചെന്നൈയിലെ മദർഹുഡ് ഹോസ്പിറ്റലിലാണ് അമാൽ കുഞ്ഞിന് ജ·ം നൽകിയത്. 2011 ഡിസംബറിലാണ് ദുൽഖറും അമാലും വിവാഹിതരായത്. സിനിമ മികച്ച അഭിപ്രായം നേടുന്നതിനൊപ്പം തങ്ങളുടെ കുഞ്ഞിക്ക അച്ഛനായതിന്റെ കൂടി സന്തോഷത്തിലാണ് ഡിക്യു ആരാധകർ.
ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: