പത്തുവര്‍ഷത്തിനിപ്പുറം തരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ വലിയ സ്വീകാര്യതയുള്ള നടനാകാന്‍ ആഗ്രഹിച്ചിരുന്നു.
എല്ലാവരുടേയും ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ എന്റെ ജീവിതത്തിലും വലിയ പങ്കുണ്ട്. ഏതൊരു മക്കളും ഏതെങ്കിലും വിധത്തില്‍ അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
അത് എല്ലായ്പ്പോഴും അവരുടെ കരിയര്‍പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം.
അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചി. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ഒരാളാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. –ദുൽഖർ സൽമാൻ