സിനിമയും പണിയുമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ എല്ലാ അമ്മാരെയും പോലെ തന്റെ അമ്മയ്ക്കും ടെന്‍ഷനാണെന്ന് ദുല്‍ഖര്‍ സല്മാന്. തന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ സംസാരിക്കവെയാണ് ദുല്‍ഖര്‍ സല്മാന് ഈ രസകരമായ കാര്യം പറഞ്ഞത്.
ഏറെക്കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു യെമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ഇതേക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞതിങ്ങനെ….
‘മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും’. ദുല്‍ഖര്‍ പറഞ്ഞു.
ചലച്ചിത്ര നിര്‍മാണ മേഖലയില്‍ അരങ്ങേറ്റം കുറിക്കാന്‍ താന്‍ പദ്ധതിയിടുന്നതായും ദുല്‍ഖര്‍ സല്മാന് വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പും ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.