കു​ഞ്ഞുരാ​ജ​കു​മാ​രി​യു​മാ​യി ദു​ൽ​ഖ​റും അ​മാ​ലും; ചി​ത്രം വൈ​റ​ൽ

നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ കു​ഞ്ഞു രാ​ജ​കു​മാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. മേ​യ് അ​ഞ്ചി​നാ​യി​രു​ന്നു ദു​ൽ​ഖ​ർ- അ​മാ​ൽ ദ​ന്പ​തി​ക​ൾ​ക്ക് പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. മറി​യം അ​മീ​റ സ​ൽ​മാ​ൻ എ​ന്നാ​ണ് കു​ഞ്ഞിന്‍റെ പേ​ര്.

നേരത്തെ, കുഞ്ഞിന്‍റെ ചി​ത്ര​മെ​ന്ന പേ​രി​ൽ വ്യാ​ജ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ അ​ദ്ദേ​ഹം ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ന്നെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സ​മ​യ​മാ​കു​ന്പോ​ൾ താ​ൻ ത​ന്നെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ടു​മെ​ന്നു​മാ​യി​രു​ന്നു​ അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

ഇ​പ്പൊ​ഴി​താ ദുൽഖറിന്‍റെ ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മറിയവുമാ​യി ദു​ൽ​ഖ​റും അ​മാ​ലും നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ ഫാ​ൻ​സ് ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

Related posts