ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും.
എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്.
ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടുപേരാണ്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി എന്റെ കൈയിലുള്ള എല്ലാ വസ്തുക്കളും ദുൽഖറിന്റെ കൈയിലുമുണ്ടാകും, അതുപോലെ തിരിച്ച് ദുൽഖർ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്.
പേഴ്സണാലിറ്റിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ദുൽഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച് അദ്ദേഹത്തിൽ നിന്നും എടുക്കുകയോ വേണ്ടാ, ഞങ്ങൾ ഏതാണ്ടൊക്കെ ഒരുപോലെതന്നെയാണ്.