എണ്ണി നോക്കിയാല്‍ 12 വര്‍ഷമായി. തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മള് ജീവിതം നയിക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ പറന്നു കൊണ്ടിരിക്കുകയാണ്.
എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് അളന്ന് നോക്കുന്നത്.
എല്ലാ ഉയര്‍ച്ചയും താഴ്ചയും ജയവും തോല്‍വിയുമൊക്കെ നോക്കും. ഈ വര്‍ഷവും നീ എന്റെയൊപ്പം എല്ലാ കാര്യത്തിനും പാറപോലെ ഉറച്ച് നിന്നുരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തു തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യും.
ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. ആ ഒരു ഗുണം എപ്പോഴും നിന്നിലേക്ക് എന്നെ കേന്ദ്രീകരിക്കുന്നു. ഹാപ്പി ആനിവേഴ്സറി ബേബി.
ശാന്തയായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. എന്റെ ശക്തിയും എന്റെ അവതാരകയും പിന്നെ പറയാനാണെങ്കില്‍ ഡസന്‍ കണക്കിന് കാര്യങ്ങളുണ്ടാവും. ദുല്‍ഖര്‍ സൽമാൻ