ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രം. കാര്‍വാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഉള്ള ഒരു റോഡ് മൂവിയാണ് കാര്‍വാന്‍.ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലുണ്ട്. നായികമാര്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ്.
ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റുകളായ ‘യേ ജവാനി ഹേ ദിവാനി’, ‘ടു സ്റ്റേറ്റ്സ്’ എന്നിവയുടെ സംഭാഷണ രചയിതാവാണ് ആകര്‍ഷ്. ചിത്രത്തിന്റെ കുറച്ച് ഭാഗം കൊച്ചിയില്‍ ചിത്രീകരിച്ചിരുന്നു.
സിനിമ പാക്ക് അപ്പ് ആകുന്നതില്‍ അതീവ ദുഖമുണ്ട് എന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മിഥില പറഞ്ഞിരുന്നു. ദുല്‍ഖര്‍, ഇര്‍ഫാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ നിന്നും താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു എന്നും അവര്‍ക്കൊപ്പം ചിലവഴിച്ച സമയം വളരെ സന്തോഷകരമായിരുന്നു എന്നും മിഥില പറഞ്ഞു.