കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ വേഫററിനും വിലക്ക് ഏര്‍പ്പെടുത്തി തീയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക്. ദുല്‍ഖര്‍ നായകനായി റിലീസിനൊരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രം ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ഒടിടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ കൂടി മാര്‍ച്ച് 18നാണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ ജനുവരി 14ന് സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുമെന്ന് കരാറുണ്ടായിരുന്നുവെന്നും ഈ കരാര്‍ ദുല്‍ഖര്‍ ലംഘിച്ചുവെന്നും ഫിയോക്ക് ആരോപിച്ചു.
തീയറ്ററില്‍ റിലീസ് ചെയ്യുന്നതിനു വേണ്ടി സിനിമയ്ക്കായി പോസ്റ്ററുകള്‍ അടിച്ചു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നടന് കരാര്‍ ലംഘനം നടത്തിയതെന്നും സംഘടന പറഞ്ഞു.
തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സംഘടനാ ഭാരവാഹികള്‍ നടനും നടന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.
ഇനിമുതല്‍ ദുല്‍ഖര്‍ സല്‍മാന്റെയോ നടന്റെ നിര്‍മാണ കമ്പനിയായ വേഫെററോ നിര്‍മിക്കുന്ന സിനിമകളോ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്.