തന്റെ സ്കൂള്‍ ജീവിതകാലത്തെ രസകരമായ ഒരു സംഭവം പറയുകയാണ് ദുല്‍ക്കര്‍ സല്മാന്. ഈ കഥയില്‍ ദുല്‍ക്കറോ അച്ഛന് മമ്മൂട്ടിയോ അല്ല കേന്ദ്രകഥാപാത്രം. ദുല്‍ക്കറിന്റെ ഉമ്മയാണ്. അക്കഥ ഇങ്ങനെ- സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് യാത്ര പോകാനായി ഉമ്മച്ചിയും വാപ്പച്ചിയും എല്ലാവരും പ്ലാന്‍ ചെയ്തിരിക്കുന്ന സമയത്താണ്. ടിക്കറ്റും ബുക്ക് ചെയ്തു. അതിനു തൊട്ടു മുമ്പ് ഞാന്‍ എഴുതിയ പരീക്ഷകളുടെ റിസല്‍ട്ട് വന്നു.
രണ്ടു വിഷയങ്ങള്‍ക്കു തോറ്റുവെന്നറിഞ്ഞു. ആ ഫുള്‍ ട്രിപ്പ്. മുപ്പതു ദിവസമുണ്ടായിരുന്നെങ്കില്‍ മുപ്പതു ദിവസവും. ഉമ്മച്ചി ചോദിക്കും. ‘നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ്. രണ്ടു സബ്ജെക്ടില്‍ തോറ്റില്ലേ?’ ഹോട്ടലില്‍ മെനു കിട്ടി, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീണ്ടും. നിനക്കെനന്തിനാടാ ഇത്? ടോയ് മേടിക്കണമെന്നു പറഞ്ഞപ്പോഴും അതു തന്നെ ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ഞാന്‍ മിണ്ടാതിരുന്നു. ഒന്നും വേണമെന്നു പറഞ്ഞില്ല.
മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.’ ദുല്‍ഖര്‍ പറഞ്ഞു.