വ്യാജ ആനക്കൊമ്പുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

fb-kombu

പേരാമംഗലം: വില്പനയ്ക്കായി തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന വ്യാജ ആനക്കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ അരുണ്‍കുമാര്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ പേരാമംഗലം പോലീസ് പിടികൂടിയത്. കാളക്കൊമ്പില്‍നിന്ന് വ്യാജ ആനക്കൊമ്പ് നിര്‍മിച്ചുനല്‍കുന്നവരാണ് പിടിയിലായവര്‍.

20 രൂപ ചെലവില്‍ നിര്‍മിക്കുന്ന വ്യാജ ആനക്കൊമ്പ് ഇവര്‍ വില്‍ക്കുന്നത് ഒരു ലക്ഷം രൂപയ്ക്കാണെന്ന് പോലീസ് പറഞ്ഞു. സിഐ എം.വി. മണികണ്ഠന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ കൃഷ്ണകുമാര്‍, രാജന്‍, സിപിഒമാരായ ഡിജോ ജേയ്ക്കമ്പ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts