ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​ക​ൾ 48 മ​ണി​ക്കൂ​റി​ന​കം ; റേഷൻ വിതരണത്തിൽ മന്ത്രി തിലോത്തമന്‍റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രളയബാധിതർ

കോ​ട്ട​യം: മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഇ​ന്ന​ലെ കോ​ട്ട​യ​ത്തു ന​യ​ത്തി​യ പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ഏ​റെ പ​രി​ഹ​രി​ക്ക​പ്പെ​ടും. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം കേ​ട്ട് വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്പോ​ൾ എ​ന്താ​കും സ്ഥി​തി​യെ​ന്ന് അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.

​പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​പേ​ക്ഷ ല​ഭി​ച്ച് 48 മ​ണി​ക്കൂ​റി​ന​കം ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പൊ​തു​വി​ത​ര​ണം സം​ബ​ന്ധി​ച്ച് കോ​ട്ട​യം ക​ള​ക്‌ടറേറ്റി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴാ​ണ് മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം.

മ​ന്ത്രി ന​ട​ത്തി​യ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ചു​വ​ടെ:

  1. റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ​യും മ​റ്റു രേ​ഖ​ക​ളു​ടെ​യും വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു താ​ലൂ​ക്ക് ത​ല​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.
  2. പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് മാ​ത്ര​മാ​യി​രി​ക്കും അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ക.
  3. റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ൾ ഇ​വി​ടെ ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​കരുടെ സ​ത്യ​വാ​ങ്മൂ​ല​വും പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും.
  4. റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ക്കും
  5. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ അ​വ​ശ്യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യും.
  6. ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചും റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ത്തും.
  7. ദു​രി​ത മേ​ഖ​ല​ക​ളി​ലെ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വ​ഴി​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തും.
  8. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ അ​രി ല​ഭ്യ​മാ​കു​ന്നു​ണ്ട്. ഇ​ത് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പാ​ടാ​ക്കും. ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ ന​ഷ്ടം പെ​രു​പ്പി​ച്ച് കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts