ചൈനീസ് മുട്ടയുടെ പേരില്‍ കത്തിപ്പടര്‍ന്ന ആശങ്കകളും പരിഭ്രമങ്ങളും കെട്ടടങ്ങി വരുന്നതേ ഉള്ളു. അപ്പോഴതാ പുതിയ വാര്‍ത്തയുമായി നവമാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നു.
ചൈനീസ് കാബേജ് ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വാട്ട്‌സാപ്പില്‍ കൂടി പ്രചരിക്കുന്നത്. പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് കാബേജിന്റെ നിര്‍മ്മാണം. പ്രത്യേക തരത്തിലുള്ള മെഷീനാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്ക് ഉരുക്കി കനം കുറച്ച് കോളി ഫഌവറിന്റെ രീതിയില്‍ ചുരുട്ടി എടുക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ പല ലെയറുകള്‍ ചേര്‍ക്കുമ്പോള്‍ ഒറിജിനലിനെ വെല്ലുന്ന കോളി കാബേജ് റെഡി.
നിര്‍മ്മാണം കഴിഞ്ഞ കാബേജ് നടുവേ മുറിച്ച് നോക്കിയാല്‍ പ്പോലും ആര്‍ക്കും സംശയം തോന്നാനിടയില്ല. ചൈനക്കാരാണ് ഈ വ്യാജ കാബേജിന്റെ
നിര്‍മ്മാണത്തിന് പിന്നില്‍ എന്നാണ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്. ഏതായാലും സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമേ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ പാടുള്ളു എന്ന സന്ദേശമാണ് വീഡിയോയിലൂടെ ലഭിക്കുന്നത്.