കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഐഎസ്എല്ലിന് മുമ്പ് ടീമിനെ ഒരുക്കാന്‍ മികച്ച അവസരം വരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിലേക്ക് ബ്ലാസ്റ്റേഴ്സിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം കോവിഡ് മൂലം ടൂര്‍ണമെന്റ് നടന്നിരുന്നില്ല. ഇത്തവണ സെപ്റ്റംബര്‍ അവസാനം ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. ഐഎസ്എല്‍, ഐലീഗ് ടീമുകള്‍ക്കൊപ്പം ആര്‍മിയുടെ ടീമുകളും ടൂര്‍ണമെന്റില്‍ കളിക്കും.
കൊല്‍ക്കത്തയാകും വേദി. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിയും ടൂര്‍ണമെന്റിനുണ്ടാകും. മൊത്തം 10 ടീമുകള്‍ ടൂര്‍ണമെന്റിനുണ്ടാകും.
ഐഎസ്എല്ലില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ചു ടീമുകള്‍ക്ക് ക്ഷണമുണ്ടെന്നാണ് വിവിധ ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ക്ഷണം സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. 2019ലും ബ്ലാസ്റ്റേഴ്സിനെ ടൂര്‍ണമെന്റിനായി സംഘാടകര്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ അന്ന് ടീം മാനേജ്മെന്റ് ഈ ക്ഷണം നിരസിച്ചിരുന്നു. വലിയ ടീമുകളുമായി സീസണിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങള്‍ വേണ്ടെന്നു പറയാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ച ഘടകമെന്തെന്നത് വ്യക്തമല്ല.
പുതിയ പരിശീലകന് ഇവാന് വുകുമനോവിച്ച് കൂടുതല്‍ പരിശീലന മത്സരങ്ങള്‍ വേണമെന്ന പക്ഷക്കാരനാണ്. നേരത്തെ തീരുമാനിച്ച പോലെ വിദേശത്ത് പ്രീസീസണ് വേണ്ടെന്ന് വച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ഡ്യൂറന്റ് കപ്പില്‍ കളിക്കാവുന്നതാണ്.
യുവ ഇന്ത്യന്‍ താരങ്ങളുടെ കഴിവ് അളക്കാനും ലീഗിന് മുന്നോടിയായി അവരെ പരീക്ഷിക്കാനും കിട്ടുന്ന അവസരമാകുമത്.
എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിയുമെല്ലാം അവരുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കി കൊണ്ട് ടൂര്‍ണമെന്റിന് ഇറങ്ങാനാണ് സാധ്യത. എന്തു തന്നെയായാലും ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരമാണ് മുന്നിലുള്ളത്. ടീം അത് പ്രയോജനപ്പെടുത്തുമോയെന്നാണ് ഇനി കാണേണ്ടത്.