മാന്യതയുടെ കുപ്പായമിട്ട് നടക്കുന്ന പലരും തരം കിട്ടിയാൽ തനിനിറം കാട്ടാറുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലാണ് ഇത്തരക്കാരുടെ തനി നിറം വെളിവാകുന്നത്. പെണ്‍കുട്ടികളോടു മോശമായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച നർത്തകിയായ നടി ദുർഗ കൃഷ്ണയ്ക്കും സമാനമായ അനുഭവം ഉണ്ടായി. എന്നാൽ ഇത് മറച്ചു വയ്ക്കാതെ ഇതിനെതിരേ പരസ്യമായി പ്രതികരിക്കാൻ താരം തയാറായി. തനിക്ക് ലഭിച്ച അശ്ലീല സന്ദേശവും ആ വ്യക്തിയുടെ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടും ഉൾപ്പെടെ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഞാനും നിങ്ങളിൽ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാൽ നിങ്ങൾ ആരൊക്കെയാണ് യഥാർഥ സഹോദരന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ, എന്ന് പറഞ്ഞാണ് ദുർഗയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുന്പോഴാണ് ഇത്തരക്കാരുടെ തനിനിറം പുറത്ത് വരുന്നതെന്നും താരം പറയുന്നു. ജോബിൻ കെ ഗൂഡല്ലൂർ എന്ന അക്കൗണ്ടിൽ നിന്നുമാണ് അശ്ലീല സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ആ അക്കൗണ്ട് ഇപ്പോൾ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
Sponsored by Revcontent