സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സിനിമയിലെത്തിയതാണ് താനെന്ന് നടി ദുർഗ കൃഷ്ണ. മ
റ്റുള്ളവര്‍ പറയുന്ന പോലെ സിനിമയിലേക്കുള്ള എന്‍ട്രി തനിക്ക് ബുദ്ധിമുട്ടായിരുന്നില്ലെന്നും ഇപ്പോള്‍ സിനിമ പഠിച്ചുവെന്നും ദുർഗ കൂട്ടിച്ചേർത്തു,
പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവര്‍ തിരിച്ചറിയുന്നതും സ്നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്.
താന്‍ ഏറെ ആരാധിക്കുന്ന മോഹൻലാലിന്റെയും തൃഷയുടെയും ഒപ്പം റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് പോയവര്‍ഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും നടി പറഞ്ഞു.