കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം.
പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ലാലേട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്.
പിന്നെ “റാം’ എനിക്ക് ഒരു ട്യൂഷന് ക്ലാസ് പോലെയായിരുന്നു. ലാലേട്ടന് അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരുപാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.