വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം നടി തിളങ്ങിയിരുന്നു.
ലവ് ആക്ഷന്‍ ഡ്രാമ, പ്രേതം 2 പോലുളള വിജയ ചിത്രങ്ങളിലും ദുര്‍ഗ അഭിനയിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്.
അര്ജുന് രവീന്ദ്രനാണ് ദുര്‍ഗയെ ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വിവാഹ ശേഷവും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സജീവമാണ് ദുര്‍ഗ. എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്റെ പേജിലൂടെ നടി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഒരു ചാനല്‍ പരിപാടിയിലും അര്‍ജുനോടൊപ്പം അതിഥിയായി ദുര്‍ഗ പങ്കെടുത്തിരുന്നു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു താരം.
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ അലസോരപ്പെടുത്തുന്ന ഒരു ചോദ്യത്തിന് ദുര്‍ഗ നല്കിയ മറുപടി വൈറലായിരിക്കുകയാണ്.
“വെറുപ്പിക്കാതെ ഇരിക്കാവോ”എന്നാണ് ഒരാള്‍ ദുര്‍ഗയോട് അഭ്യര്‍ഥിച്ച് എത്തിയത്. ഇതിന് മറുപടിയായി “”അണ്‍ഫോളോ ചെയ്തോളൂ” എന്ന മറുപടിയാണ് ദുര്‍ഗ നല്‍കിയത്.
കൃഷ്ണശങ്കര് നായകനാവുന്ന കുടുക്ക് 2025 ആണ് ദുര്‍ഗ കൃഷ്ണയുടെ പുതിയ ചിത്രം. കുടുക്കിന് പുറമെ മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം റാമിലും പ്രധാന വേഷത്തില്‍ ദുര്‍ഗ എത്തുന്നുണ്ട്.