മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ദുര്‍ഗാ കൃഷ്ണ. അടുത്ത കാലത്തിറങ്ങിയ ഉടല് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കൈയടി നേടിയിരുന്നു. എന്നാല്‍ ആ സിനിമയിലെ തന്റെ പ്രകടനത്തേക്കാളും ആശയത്തേക്കാളും ചര്‍ച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നു പറയുകയാണിപ്പോൾ ദുര്‍ഗ കൃഷ്ണ. ഒരഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.
പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടെന്നു മനസിലായപ്പോഴാണ് അതു സ്വീകരിച്ചത്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്പേസ് ലഭിച്ചിരുന്നില്ല. ഉടലിലേക്ക് എന്ന ആകര്‍ഷിച്ചത് അതായിരുന്നു.
അതേസമയം ഉടലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിൽ വന്നതെല്ലാം ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ മാത്രമായിരുന്നു. എനിക്ക് അറിയുക പോലും ചെയ്യാത്തവര്‍ മെസേജ് അയച്ചു തരുന്നുണ്ടായിരുന്നു. പക്ഷെ അതില്‍ എത്രമാത്രം സീനുകള്‍ ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്തതായിട്ടുണ്ട്.
അങ്ങനെ ചെയ്തതാണ് ഇതിലെ ഫൈറ്റ് സീനുകള്‍. ഒരു ദിവസത്തിന്റെ പകുതി ഞാന്‍ ബോധം കെട്ട് കിടന്നിട്ടുണ്ട്. ഇന്ദ്രന്സേട്ടന് കബോര്‍ഡിന്റെ ഡോര്‍ വച്ച് അടിക്കുന്ന രംഗമുണ്ട്. ആദ്യത്തെ അടി തന്നെ അബദ്ധത്തിൽ തലയ്ക്കാണ് കൊണ്ടത്. അതൊരു ഓണ ദിവസമായിരുന്നു. ഹാഫ് ഡേ ഞാന്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത രംഗങ്ങളുണ്ട്. എന്റെ മാത്രമല്ല, ഇന്ദ്രന്‍സേട്ടന്റെയും ധ്യാനിന്റെയും പ്രകട
നത്തിന് പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. പക്ഷെ അതൊന്നും എവിടെയും ചര്‍ച്ചയായില്ല. അതിലെ ഇന്റിമേറ്റ് സീനുകള്‍ മാത്രം ഷെയര്‍ ചെയ്യപ്പെടുക്കുകയും ചര്‍ച്ചയാവുകയും ചെയ്തു. ചിലര്‍ സിനിമ കാണാതെ ഈ ക്ലിപ്പിംഗുകള്‍ മാത്രം ഷെയര്‍ ചെയ്യുന്നതാകാം. അങ്ങനെയാണോ ഇവര്‍ ഈ സിനിമയെയും എന്നെയും ജഡ്ജ് ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.
ഉടലിന്റെ റിലീസ് സമയത്ത് താന്‍ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്സ് ഓഫാക്കി വച്ചു. കുടുക്കും ഉടലും ഏകദേശം ഒരേ സമയത്ത് വന്ന സിനിമകളാണ്. കുടുക്കിലെ പാട്ടിലെ ലിപ് ലോക്ക് രംഗവും ഉടലിലെ ഇന്റിമേറ്റ് രംഗങ്ങളും വച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. എന്നെ ചീത്ത വിളിക്കുന്ന
തിലും കൂടുതലും ഒന്നും ചെയ്യാത്ത എന്റെ ഭര്‍ത്താവിനെയാണ് കുറ്റപ്പെടുത്തിയത്. നട്ടെല്ലില്ല എന്നെക്കെയാണ് പറഞ്ഞത്. എന്റെ അഭിനയത്തിലും സിനിമയിലും താന്‍ അഭിമാനിച്ചിരുന്ന സമയത്തായിരുന്നു ഇത് നേരിടേണ്ടി വന്നത്. മറ്റൊരു സിനിമയ്ക്കും എനിക്ക് ഇത്രയും പ്രശംസ ലഭിച്ചിരുന്നില്ല. ആ സമയത്ത് ഇത്തരം നെഗറ്റീവുകള്‍ തന്നെ ബാധിച്ചു.
ഭര്‍ത്താവിന് കുഴപ്പമുണ്ടായിരുന്നില്ല. താന്‍ കാണാതിരിക്കാന്‍ പലപ്പോഴും മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നത് ഭര്‍ത്താവായിരുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലോ, എന്റെ പ്രകടനം മോശമാണെങ്കിലോ അത് പറഞ്ഞാല്‍ എനിക്കു ഒരു വിഷമവുമില്ല. പക്ഷെ ആവശ്യമില്ലാതെ എന്റെ ഭര്‍ത്താവിനെയും കുടുംബത്തേയും വലിച്ചിട്ടപ്പോള്‍ ഞാന്‍ ശരിക്കും വിഷമിച്ചു- ദുര്‍ഗ പറഞ്ഞു.