ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ദുര്‍ഗയുടെ ആദ്യ ചിത്രം. ധ്യാന്‍ ശ്രീനിവാസനൊപ്പമുളള ഉടല് സിനിമയിലെ ദുര്‍ഗയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.
അതിലെ കഥാപാത്രത്തിന് ദുര്‍ഗയ്ക്കെതിരേ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. തനിക്കെതിരേ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് തക്കതായ മറുപടി നല്‍കാറുണ്ട് താരം. പുതിയ വീഡിയോ നിമിഷനേരം കൊണ്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറി.