മസ്ക്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മസ്ക്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നീ ഗവർണറേറ്റുകൾക്കാണ് സിവിൽ ഏവിയേഷൻ സമതിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച് വൈകിട്ട് മൂന്ന് വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പ്.
15 മുതൽ 35 നോട്സ് വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വിശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ദ്യശ്യപരിധി കുറയാൻ സാദ്യതയുണ്ട്. ഇതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കഴിവതും പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കണമെന്ന് മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഒമാൻ സിവിൽ ഏവിയേഷൻ സമിതി പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നത്.