ഒരൊറ്റ നിമിഷം മതി ജീവിതം മാറാനെന്നു പറയാറുണ്ട്. ഡച്ചുകാരിയായ വെറോണ വാന്‍ ലേയറിന്റെ ജീവിതകഥയും ഏതാണ്ട് സമാനമാണ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റില്‍ ലോക ചാമ്പ്യനായ അവര്‍ ഇന്ന് ഒരു പോണ്‍ താരമാണ്. 2002-ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വര്‍ഷം അവര്‍ നേടിയെടുത്തത്.
എന്നാല്‍ 2011-ല്‍ മെയില്‍ ദമ്പതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ 72 ദിവസത്തോളം ജയിലില്‍ കിടന്നതോടെ അവരുടെ ജീവിതം കലങ്ങി മറിഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അവരെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. ഇതോടെ രണ്ടു വര്‍ഷത്തോളം സ്വന്തം കാറിലാണ് വെറോണ കിടന്നുറങ്ങിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ കാമുകന്‍ മാത്രമായിരുന്നു അവരോടൊപ്പം ഉണ്ടായിരുന്നത്. പണത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരിഞ്ഞത്.
ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് തോന്നുന്നുവെന്നും വെറോണ പറയുന്നു. താന്‍ ടിപ്പിക്കല്‍ പോണ്‍ താരങ്ങളെ പോലെ ആയിരുന്നില്ലെന്നും ജോലിയില്‍ തന്റേതായ വ്യവസ്ഥകള്‍ പാലിച്ചുവെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കും കാമുകനോടൊപ്പവുമായിരുന്നുവെന്നും വെറോണ പറയുന്നു. നിലവില്‍ ഒപ്പുവെച്ച കരാറുകള്‍ അവസാനിച്ചാല്‍ താന്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുമെന്നാണ് വെറോണ അറിയിച്ചിരിക്കുന്നത്.