മുംബൈ: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ സ്പ്രിന്റ് റാണിയായ ദ്യുതി ചന്ദിന് നാലു വർഷം വിലക്ക്.
2022 ഡിസംബർ അഞ്ചിന് എടുത്ത സാംപിൾ പരിശോധനയിലാണ് ദ്യുതി ചന്ദ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. 2023 ജനുവരി മൂന്ന് മുതൽ വിലക്ക് പ്രാബല്യത്തിലാക്കി.
വനിതാ 100 മീറ്ററിൽ നിലവിലെ ദേശീയ റിക്കാർഡുകാരിയാണ് ഇരുപത്തേഴുകാരിയായ ദ്യുതി. ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്റർ പോരാട്ടത്തിനിറങ്ങിയ മൂന്നാമതു മാത്രം വനിതാ താരമാണു ദ്യുതി.