അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജാശുപത്രി മെഡിസിൻ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഓഫീസർമാരായ ഡോക്ടർമാരാണ് അനാസ്ഥ കാണിക്കുന്നത്. ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ എംഒ ഡ്യൂട്ടിക്കു നിയോഗിച്ചവർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരിക്കണമെന്നാണ് നിർദേശം.
ഹൃദ്രോഗം, തലചുറ്റൽ, രക്തസമ്മർദം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുമായി നിരവധി പേരാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. ഇതിൽ ഏറെയും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പണമില്ലാത്ത പാവപ്പെട്ടവരാണ്. എന്നാൽ പലപ്പോഴും ഹൗസ് സർജ·ാരെ ചുമതല എൽപിച്ചിട്ടു പ്രധാന ഡോക്ടർമാർ പലപ്പോഴും മുങ്ങുകയാണ്.
ഇതിൽ ചിലർ ആശുപത്രി കെട്ടിടത്തിനു മുകളിലുള്ള മുറിയിൽ വിശ്രമിക്കുന്പോൾ മറ്റു ചിലർ ആശുപത്രിക്കു വെളിയിൽ കറങ്ങുന്നുവന്നാണ് ആക്ഷേപം. ഇതിനെതിരെ രോഗികളുടെ ബന്ധുക്കളും രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധവുമായി മുന്നോട്ടു വരുന്പോൾ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു തടി തപ്പുകയാണ് അധികൃതർ.
കമ്മീഷനാകട്ടെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ സംരക്ഷിച്ചു റിപ്പോർട്ടും നൽ കും. ഐസിയു വിഭാഗത്തിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം നിരവധി രോഗികൾ ചികിത്സ വൈകി മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിയിൽ പ്രാർഥനക്കിടെ പുന്നപ്ര സ്വദേശി അബ്ദുൾ റഷീദ് കുഴഞ്ഞുവീണിരുന്നു.
ഉടൻ ബന്ധുക്കൾ മെഡിക്കൽ കോളജാശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. തുടർന്നു രാത്രി 9.30 ഓടെ വാടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിസിൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.