ആദ്യ വിവാഹം 2002ല്‍, പിന്നീട് സിനിമയോട് വിടപറഞ്ഞു, ഒടുവില്‍ സുധീര്‍ശേഖറുമായുള്ള ജീവിതത്തില്‍ വിള്ളല്‍ വീണതോടെ വിവാഹമോചനവും, ദിവ്യ ഉണ്ണിയുടെ ജീവിതത്തിലൂടെ

തന്റെ വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി രംഗത്ത്. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ ചിത്രം പങ്കുവെച്ച് നടി വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയത്. സ്നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദിയെന്നും ദിവ്യാ ഉണ്ണി അറിയിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. രണ്ടാം വിവാഹമാണിത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

സുധീര്‍ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കൂടുമ്പോഴും ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ദിവ്യ പറയുന്നു. പലപ്പോഴും കൂട്ടുകാരോട് വേര്‍പിരിയല്‍ വാര്‍ത്ത പറയുമ്പോള്‍ പതറിപ്പോയിരുന്നു. ജീവിതാവസാനം വരെ നീണ്ടുനില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടിവരുന്നത് ചിന്തിക്കാന്‍പോലും ആവുന്നില്ല- ദിവ്യ ഒരിക്കല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

ദിവ്യ ഉണ്ണി മുന്‍ ഭര്‍ത്താവ് സുധീര്‍ ശേഖറിനൊപ്പം

കൊച്ചി ചിലവന്നൂരില്‍ ജനിച്ച ദിവ്യ ഉണ്ണി ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. ബാലതാരത്തില്‍ നിന്നും നായികയായിട്ടെത്തുന്ന ആദ്യ ചിത്രം കല്യാണസൗഗന്ധികമാണ്. ദിലീപിന്റെ നായികയായുള്ള ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത്, ദിലീപ്-ദിവ്യ ഉണ്ണി ജോടികള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ ചായമിട്ട ദിവ്യയുടെ അവസാനചിത്രം മുസാഫീറാണ്. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ദിവ്യയുടെ വരവ്.

 

Related posts